Connect with us

International

യുഎസിലേക്കുള്ള കുടിയേറ്റക്കാര്‍ക്ക് കര്‍ശന നിബന്ധനകളുമായി ട്രംപ്

Published

|

Last Updated

വാഷിംഗ്ടണ്‍: യുഎസിലേക്കുള്ള കുടിയേറ്റക്കാര്‍ക്ക് കര്‍ശന നിബന്ധനകളുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മെറിറ്റ് അടിസ്ഥാനമാക്കിയുള്ള പുതിയ സംവിധാനത്തില്‍ കുടിയേറ്റക്കാര്‍ക്ക് ഇംഗ്ലീഷ് ഭാഷ അറിഞ്ഞിരിക്കണമെന്ന പ്രധാന വ്യവസ്ഥ ഉള്‍പ്പെടുത്തി.

എന്നാല്‍, ട്രംപ് ഭരണകൂടത്തിന്റെ വ്യവസ്ഥകള്‍ ഇന്ത്യയ്ക്ക് അനുകൂലമാണെന്നാണ് വിലയിരുത്തല്‍.

ഏതു രാജ്യത്തില്‍നിന്നുള്ളവരായാലും യുഎസിനെ സ്‌നേഹിക്കുന്നവരെ മാത്രമാണ് സ്വീകരിക്കുക. തൊഴില്‍ നൈപുണ്യവും മികച്ച ട്രാക്ക് റെക്കോര്‍ഡും അനിവാര്യം. അമേരിക്കക്കാരെ ഇഷ്ടപ്പെടണം, ഇവിടത്തെ മൂല്യങ്ങളെയും ജീവിതരീതികളെയും വിലമതിക്കണമെന്നും ട്രംപ് വ്യക്തമാക്കുന്നു.

ഡൊണാള്‍ഡ് ട്രംപിന്റെ ഇഷ്ടപ്രകാരം മെറിറ്റ് അടിസ്ഥാനമാക്കിയ കുടിയേറ്റ ബില്‍ യുഎസ് ഉടന്‍ കൊണ്ടുവരുമെന്നാണു പ്രതീക്ഷിക്കുന്നത്.

Latest