Connect with us

National

മെഡിക്കല്‍ കോഴ ഫോണ്‍ ചോര്‍ച്ച; സിബിഐക്ക് നോട്ടീസ്

Published

|

Last Updated

ന്യൂഡല്‍ഹി: മെഡിക്കല്‍ കോഴ വിവാദത്തില്‍ സി.ബി.ഐ അറസ്റ്റ് ചെയ്ത ഒഡിഷ ഹൈക്കോടതി മുന്‍ ജഡ്ജി ഐ.എം.ഖുദ്ദുസിയും ഇടനിലക്കാരും തമ്മിലുള്ള സംഭാഷണങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ സി.ബി.ഐയ്ക്ക് ഡല്‍ഹി സി.ബി.ഐ നോട്ടീസ് അയച്ചു.ജനുവരി 22നകം വിശദീകരണം നല്‍കാനാണ് ഡല്‍ഹിയിലെ പ്രത്യേക സി.ബി.ഐ കോടതി നിര്‍ദ്ദേശിച്ചത്. സംഭാഷണം പുറത്തായതിനെതിരെ ഖുദ്ദുസി കോടതിയെ സമീപിക്കുകയായിരുന്നു. തന്റെ ഫോണ്‍ സംഭാഷണം ചോര്‍ത്തിയര്‍ക്കെതിരെയും അത് പുറത്ത് വിട്ടവര്‍ക്കെതിരെയും നടപടി വേണമെന്നും ഖുദ്ദുസി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

ഖുദ്ദുസിയും ലക്‌നൗവിലെ പ്രസാദ് എജ്യുക്കേഷണല്‍ ട്രസ്റ്റ് പ്രതിനിധി ബി.പി.യാദവ്, ഇടനിലക്കാരനായ വിശ്വനാഥ് അഗര്‍വാള എന്നിവര്‍ നടത്തിയ ഫോണ്‍ സംഭാഷണമാണഅ ഇന്നലെ പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് സി.ജെ.എ.ആര്‍ പരാതി നല്‍കിയത്. പ്രസാദ് ട്രസ്റ്റിന്റെ മെഡിക്കല്‍ കോളേജിന് അനുകൂലമായ വിധി സമ്ബാദിക്കാന്‍ സുപ്രീംകോടതിയിലെയും അലഹാബാദ് ഹൈക്കോടതിയിലെയും ജഡ്ജിമാരെ സ്വാധീനിക്കാന്‍ ഐ.എം.ഖുദ്ദുസി കോഴ പണം വാങ്ങിയെന്നാണ് സി.ബി.ഐ കേസ്. ഇത് സ്ഥിരീകരിക്കുന്ന സംഭാഷണമാണ് പുറത്തുന്നത്.

Latest