Connect with us

Kerala

കുറ്റപത്രം ചോര്‍ന്നെുവെന്ന ദിലീപിന്റെ പരാതിയില്‍ അന്വേഷണം നടത്തണമെന്ന് കോടതി

Published

|

Last Updated

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം ചോര്‍ന്നെന്ന ദിലീപിന്റെ പരാതിയില്‍ അന്വേഷണം നടത്തണമെന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കി. പൊലീസ് കുറ്റപത്രം ചോര്‍ത്തിയതെന്നും ഇതു ദുരുദ്ദേശപരമാണെന്നും ഇതിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നുമാണു ദിലീപെ് തന്റെ ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടത്. ദിലീപിനെ എട്ടാം പ്രതിയാക്കി പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം മാധ്യമങ്ങള്‍ക്കു ചില പൊലീസ് ഉദ്യോഗസ്ഥര്‍ ചോര്‍ത്തി നല്‍കിയെന്നായിരുന്നു പരാതി.

എന്നാല്‍, കുറ്റപത്രം മാധ്യമങ്ങള്‍ക്കു ലഭിച്ചതില്‍ പൊലീസിനു പങ്കില്ലെന്നും ഫോണ്‍രേഖകള്‍ ഉള്‍പ്പെടെ വിവരങ്ങള്‍ പുറത്തുവിട്ടതു ദിലീപാണെന്നുമാണ് പ്രോസിക്യൂഷന്‍ നിലപാടെടുത്തത്‌

Latest