കമല്‍ ഹാസന്റെ പാര്‍ട്ടിയുടെ പേര് ഫെബ്രുവരി 21ന് പ്രഖ്യാപിക്കും

Posted on: January 17, 2018 10:07 am | Last updated: January 17, 2018 at 6:29 pm
SHARE

ചെന്നൈ: രാഷ്ട്രീയത്തിലേക്കുള്ള ഒദ്യോഗിക പ്രവേശനത്തിന് കമല്‍ ഹാസന്‍ ഒരുങ്ങുന്നു. തമിഴ്‌നാടിന്റെ രാഷ്ട്രീയത്തെ പുതുയ വഴിത്തിരിവിലേക്ക് നയിക്കുമെന്ന് കരുതുന്ന തെന്നിന്ത്യന്‍ താരം കമല്‍ ഹാസന്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് ഫെബ്രുവരി 21ന് പ്രഖ്യാപിക്കും. തമിഴ്‌നാട്ടിലെ രാമനാഥപുരത്തുനിന്നും ഒരു സംസ്ഥാന പര്യടനവും അന്ന് ആരംഭിക്കാനും തീരുമാനിച്ചതായി കമല്‍ ഹാസന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. വിവിധ ഘട്ടങ്ങളിലായാണു പര്യടനം നടക്കുക. കമലിന്റെ ജന്മനാടാണു രാമനാഥപുരം. ഇവിടെനിന്ന് ആരംഭിക്കുന്ന പര്യടനം പിന്നീട് മധുര, ഡിണ്ടിഗല്‍, ശിവഗംഗ എന്നീ ജില്ലകളിലും ഉണ്ടാകും.

സംസ്ഥാന പര്യടനത്തിന്റെ ആരംഭത്തില്‍ത്തന്നെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേരു പ്രഖ്യാപിക്കുമെന്നും നയങ്ങളും മുന്നോട്ടു നയിക്കേണ്ട തത്വങ്ങളും പ്രഖ്യാപിക്കുമെന്നും കമല്‍ വ്യക്തമാക്കി. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ കുറച്ചുകാലങ്ങളായി നിലനില്‍ക്കുന്ന മാറ്റമില്ലാത്ത അവസ്ഥയെ വെല്ലുവിളിച്ചാണു താന്‍ രംഗത്തിറങ്ങുന്നത്. ഇതിനായി തന്റെ ചിന്തകളും പ്രവൃത്തികളും ജനങ്ങള്‍ക്കൊപ്പം നില്‍ക്കണം. സംസ്ഥാന പര്യടനം കൊണ്ടു ലക്ഷ്യമിടുന്നത് ഇതാണ്. ജനങ്ങള്‍ക്ക് എന്താണു വേണ്ടതെന്നു മനസ്സിലാക്കണം. അവരുടെ പ്രശ്‌നങ്ങള്‍ കണ്ടറിയണം എന്നും കമല്‍ വ്യക്തമാക്കി

സംസ്ഥാനത്തെയും രാജ്യത്തെയും ശക്തമാക്കാന്‍ തനിക്കൊപ്പം ചേരാന്‍ കമല്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു

LEAVE A REPLY

Please enter your comment!
Please enter your name here