പതിനാറുകാരിക്ക് പീഡനം: എസ് ഐ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

Posted on: January 17, 2018 12:32 am | Last updated: January 17, 2018 at 12:32 am
SHARE

ആലപ്പുഴ: മാരാരിക്കുളത്ത് പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ എസ് ഐ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. മാരാരിക്കുളം സ്റ്റേഷനിലെ പ്രൊബേഷനറി എസ് ഐ ലൈജു, പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സുഹൃത്ത് വടക്കനാര്യാട് തെക്കേപ്പറമ്പില്‍ ജിന്‍മോന്‍ (22), ഇടനിലക്കാരിയുടെ സുഹൃത്തും ഡ്രൈവറുമായ പൊള്ളേത്തൈ സ്വദേശി യേശുദാസ് (28) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

നാര്‍കോടിക്‌സ് വിഭാഗം സീനിയര്‍ സി പി ഒ നെല്‍സണ്‍ തോമസ് കേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു. സംഭവത്തില്‍ കൂടുതല്‍ പോലീസുകാര്‍ക്ക് പങ്കുണ്ടെന്നാണ് സൂചന. പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ ബന്ധുവായ ആതിരയെന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിര്‍ധന കുടുംബാംഗമായ പെണ്‍കുട്ടിയെ ആതിര വീട്ടില്‍ നിന്ന് സ്ഥിരമായി വിളിച്ചുകൊണ്ടു പോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ സ്ഥലം കൗണ്‍സിലറുടെ നേതൃത്വത്തില്‍ തടഞ്ഞുവെച്ച് പോലീസില്‍ അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് നെല്‍സണ്‍ അടക്കമുള്ളവരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. ഇടനിലക്കാരി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പോലീസുകാരിലേക്ക് നീണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here