Connect with us

National

മോദി വിളിച്ചു; മോശേ മുംബൈയില്‍

Published

|

Last Updated

മുംബൈ: ഭീകരാക്രമണത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട അതേ മണ്ണില്‍ മോശേ എത്തി. മുംബൈ ഭീകരാക്രമണത്തിനിടെ ഛബാദ് ഹൗസില്‍ വെച്ച് മാതാപിതാക്കള്‍ ഗവ്‌റീലും റിവ്കാ ഹോള്‍ട്‌സ്ബര്‍ഗും കൊല്ലപ്പെടുമ്പോള്‍ ഇസ്‌റാഈല്‍ ബാലന്‍ മോശേക്ക് രണ്ട് വയസ്സ് മാത്രമായിരുന്നു. അവന്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇന്ന് പതിനൊന്ന് വയസ്സായി. മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമെത്തിയ മോശേ ഹോള്‍ട്‌സ്ബര്‍ഗിനെ കാത്ത് ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉദ്യോഗസ്ഥരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും വന്‍ സംഘമുണ്ടായിരുന്നു. എല്ലാവരെയും കണ്ട് ആദ്യമൊന്ന് അമ്പരന്ന മോശേ പിന്നീട് ചുറുചുറുക്കോടെ അഭിവാദ്യം ചെയ്തു “ശാലോം… ബഹുത് ഖുശി”.
ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഇന്ത്യാ സന്ദര്‍ശനത്തോടനുബന്ധിച്ച് നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് മോശേ ഇന്ത്യയില്‍ എത്തുന്നത്.

കൊളാബയിലെ ഛബാദ് ഹൗസ് മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം അവന്‍ സന്ദര്‍ശിക്കും. മാതാപിതാക്കള്‍ കൊല്ലപ്പെട്ട സ്ഥലത്ത് ചെന്ന് പ്രാര്‍ഥിക്കണമെന്ന് അവന്‍ പറയാറുണ്ട്. ഇന്ത്യക്കാരെ ഞങ്ങള്‍ക്ക് ഏറെ ഇഷ്ടമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഏറെ നന്ദിയുണ്ട്- മുത്തച്ഛന്‍ ഷിമോണ്‍ റോസന്‍ബര്‍ഗ് പറഞ്ഞു.

 

Latest