ബംഗാളിന് റിലയന്‍സിന്റെ 5,000 കോടി

Posted on: January 17, 2018 12:23 am | Last updated: January 16, 2018 at 11:25 pm

കൊല്‍ക്കത്ത: റിലയന്‍സ് ഇന്‍ഡസ്ട്രീസ് പശ്ചിമ ബംഗാളില്‍ 5,000 കോടി മുതല്‍ മുടക്കും. പ്രധാനമായും പെട്രോളിയം, ചില്ലറ വില്‍പ്പന മേഖലകളിലാകും മുതല്‍ മുടക്കുകയെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു. ബംഗാള്‍ ഗ്ലോബല്‍ ബിസിനസ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത മൂന്ന് വര്‍ഷത്തിനിടെ ഇലക്‌ട്രോണിക് വ്യവസായത്തിലും ഫോണുകളുടെയും സെറ്റ്‌ടോപ് ബോക്‌സുകളുടെയും നിര്‍മാണത്തിലും നിക്ഷേപിക്കും.

മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ നല്ല ബിസിനസ്സ് അന്തരീക്ഷമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. അത്‌കൊണ്ടാണ് കൂടുതല്‍ നിക്ഷേപത്തിന് സന്നദ്ധമാകുന്നതെന്നും മുകേഷ് അംബാനി പറഞ്ഞു. എല്‍ എന്‍ മിത്തല്‍, സജ്ജന്‍ ജിന്‍ഡാല്‍, കിശോര്‍ ബിയാനി, ഉദയ് കോടക്, സഞ്ജയ് ഗോയങ്ക, തുടങ്ങി 4,000ത്തോളം വ്യവസായികള്‍ ഉച്ചകോടിയില്‍ പങ്കെടുത്തു.