13 മക്കളെ ഇരുട്ട് മുറിയില്‍ കെട്ടിയിട്ട ദമ്പതികള്‍ അറസ്റ്റില്‍

Posted on: January 17, 2018 12:05 am | Last updated: January 16, 2018 at 11:06 pm
SHARE
കുട്ടികള്‍ക്കൊപ്പം ടുര്‍പിനും ഭാര്യ അന്നയും (ഫയല്‍)

ലോസ് ആഞ്ചലസ്: തങ്ങളുടെ 13 കുട്ടികളെ വീട്ടിലെ ഇരട്ട് മുറിയിലടച്ച് കെട്ടിയിട്ട ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. യു എസ് സംസ്ഥാനമായ കാലിഫോര്‍ണിയയിലാണ് രാജ്യത്തെ നടുക്കിയ സംഭവം. രണ്ടിനും 29 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് വര്‍ഷങ്ങളോളം മാതാപിതാക്കളുടെ ക്രൂരമായ പീഡനത്തിന് ഇരയായത്. 57കാരനായ ഡേവിഡ് അല്ലെന്‍ ടുര്‍പിന്‍ ഭാര്യ 49കാരിയായ ലൂയിസ് അന്ന ടുര്‍പിന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ലോസ് ആഞ്ചെലസില്‍ നിന്ന് 95 കിലോമീറ്റര്‍ അകലെ പെറിസിലെ വീട്ടില്‍ നിന്നാണ് കുട്ടികളെ പോലീസ് രക്ഷപ്പെടുത്തിയത്.

വീട്ടില്‍ നിന്ന് രക്ഷപ്പെട്ട 17 വയസ്സുകാരിയായ മകള്‍ പോലീസില്‍ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഭക്ഷണപാനീയങ്ങള്‍ നല്‍കാതെ ക്രൂരമായ പീഡനമാണ് കുട്ടികള്‍ സഹിക്കേണ്ടിവന്നതെന്നും കുട്ടികളില്‍ പോഷകാഹാര കുറവ് മൂലമുള്ള അസുഖം കണ്ടെത്തിയതായും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
കട്ടിലിനോട് ചേര്‍ന്ന് ചങ്ങല കൊണ്ടും മറ്റും ബന്ധസ്ഥരായ നിലയിലായിരുന്നു കുട്ടികളുണ്ടായിരുന്നത്. അയല്‍വാസികള്‍ക്ക് പോലും സംശയമുണ്ടാകാത്ത രീതിയിലാണ് മാതാപിതാക്കള്‍ പെരുമാറിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here