ഇന്ത്യക്ക് 287 റണ്‍സ് വിജയലക്ഷ്യം

Posted on: January 16, 2018 10:26 pm | Last updated: January 17, 2018 at 12:27 am
SHARE

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കക്കെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് 287 റണ്‍സ് വിജയലക്ഷ്യം. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ സന്ദര്‍ശക ടീം 23 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സെടുത്തിട്ടുണ്ട്. 11 റണ്‍സുമായി ചേതേശ്വര്‍ പുജാരയും അഞ്ച് റണ്‍സുമായി പട്ടേലുമാണ് ക്രീസില്‍. ഒമ്പത് റണ്‍സെടുത്ത മുരളി വിജയിയുടെ വിക്കറ്റാണ് ആദ്യം നഷ്ടപ്പെട്ടത്.

രണ്ടു വിക്കറ്റിന് 90 റണ്‍സെന്ന നിലയില്‍ നാലാംദിനം ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയെ എബി ഡിവില്ലിയേഴ്‌സും ഓപ്പണര്‍ ഡീന്‍ എല്‍ഗറും ചേര്‍ന്നാണ് ഭദ്രമായ നിലയിലെത്തിച്ചത്.
ഡിവില്ലിയേഴ്‌സ് 80 റണ്‍സോടെ ടീമിന്റെ ലീഡിംഗ് സ്‌കോററായി എല്‍ഗര്‍ 61 റണ്‍സുമായി മികച്ച പിന്തുണ നല്‍കി. ഏകദിന ശൈലയില്‍ ബാറ്റ് വീശിയ ഡിവില്ലിയേഴ്‌സ് 121 പന്തില്‍ 10 ബൗണ്ടറികളോടൊയാണ് 80 റണ്‍സെടുത്തത്. എല്‍ഗറുടെ ഇന്നിംഗ്‌സില്‍ എട്ടു ബൗണ്ടറികളുണ്ടായിരുന്നു. പേസര്‍മാരായ മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയുമാണ് ഇന്ത്യന്‍ ബൗളിങ് നിരയില്‍ നേട്ടം കൊയ്തത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഗ്രൗണ്ടില്‍ വച്ചു മോശമായി പെരുമാറിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് പിഴയിട്ടു. മാച്ച് ഫീയുടെ 25 ശതമാനമാണ് താരത്തിനു പിഴ ചുമത്തിയിരിക്കുന്നത്.