Connect with us

International

പാക് ബന്ധം കൈവിടില്ലെന്ന് യു എസ് ജനറല്‍

Published

|

Last Updated

ബ്രസല്‍സ്: അമേരിക്കയും പാക്കിസ്ഥാനുമായുള്ള ബന്ധം നിലനിര്‍ത്താന്‍ പ്രതിജ്ഞാബദ്ധമെന്ന് അമേരിക്കയുടെ ഉന്നത സൈനിക ഓഫീസറായ ജനറല്‍ ജോസഫ് ഡണ്‍ഫോഡ്.
തീവ്രവാദികള്‍ക്കെതിരെ നടപടിയെടുക്കാന്‍ അമേരിക്ക പാക്കിസ്ഥാന് മേല്‍ സമ്മര്‍ദം ചെലുത്തിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു.

ഇപ്പോള്‍ എല്ലാ കാര്യങ്ങളും ശരിയായിയെന്ന് സമ്മതിക്കുന്നില്ല. എന്നാല്‍, പാക്കിസ്ഥാനുമായി കൂടുതല്‍ ഫലപ്രദേമായ ബന്ധമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ജോയിന്റ്ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ കൂടിയായ ഡണ്‍ഫോഡ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.