Kerala
ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കേണ്ടി വന്നതില്‍ കുറ്റബോധമെന്ന് ഭീമന് രഘു
കൊല്ലം: ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കേണ്ടി വന്നതില്‍ കുറ്റബോധമെന്ന് സിനിമാതാരവും ബി.ജെ.പി അനുഭാവിയുമായ ഭീമന് രഘു. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി വരാത്ത പാര്‍ട്ടിയാണ് ബി.ജെ.പിയെന്നും പത്തനാപുരത്ത് തോറ്റത് സംഘപരിവാറുകാര്‍ കാലുവാരിയതുകൊണ്ടു മാത്രമാണെന്നും പത്ത് തവണ വിളിച്ചിട്ടും സുരേഷ് ഗോപി പ്രചരണത്തിന് എത്തിയില്ലെന്നും ഭീമന് രഘു കുറ്റപ്പെടുത്തി.
ചെറുപ്പം മുതലേ ആര്.എസ്.എസ് ആശയങ്ങളോട് യോജിപ്പ് ഉണ്ടായിരുന്നുവെങ്കിലും നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവം കൊണ്ടാണ് സ്ഥാനാര്‍ത്ഥിയായത്. സംഘപരിവാര്‍ തന്നെ കാലുവാരി തോല്‍പ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ഥാനാര്‍ത്ഥിയായതില്‍ അന്ന് ഏറെ സന്തോഷിച്ചിരുന്നു എങ്കിലും ഇപ്പോള്‍ അതേക്കുറിച്ച് ഓര്‍ത്ത് അതിലേറെ ദുഖിക്കുന്നു. തനിക്ക് അന്നു കിട്ടിയ വോട്ടുകളില്‍ ഏറെയും മുസ്ലീം സുഹൃത്തുക്കളുടേതായിരുന്നുവെന്നും ഭീമന് രഘു പറഞ്ഞു.