Connect with us

Eranakulam

ബാബുറാം മുന്‍മന്ത്രി കെ ബാബുവിന്റെ ബെനാമിയാണെന്ന് തെളിയിക്കാനായില്ല

Published

|

Last Updated

കൊച്ചി: മുന്‍ എക്‌സൈസ് മന്ത്രി കെ. ബാബുവിന്റെ ബെനാമിയാണെന്ന് വിജിലന്‍സ് ആരോപിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ബാബുറാമിനെതിരെ ഇതുവരെ തെളിവൊന്നും ലഭിച്ചില്ലെന്ന് അന്വേഷണസംഘം ഹൈകോടതിയെ അറിയിച്ചു. കെ.ബാബുവിനെതിരായ അന്വേഷണം അവസാനഘട്ടത്തിലാണെന്നും ഉടന്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും വിജിലന്‍സ് ഡിവൈഎസ്പി കോടതിയില്‍ വ്യക്തമാക്കി.

അനധികൃത സ്വത്തുസമ്പാദനം ആരോപിച്ച് കെ ബാബുവിന്റെ വീടുകളില്‍ റെയ്ഡ് നടത്തിയതിനൊപ്പം ബാബുറാമിന്റെ സ്ഥാപനങ്ങളിലും വിജിലന്‍സ് പരിശോധന നടത്തിയിരുന്നു.

വിജിലന്‍സിന്റെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബാബുറാം നല്‍കിയ അപേക്ഷയിലാണ് വിജിലന്‍സ് ഹൈക്കോടതിയില്‍ വിശദീകരണം നല്‍കിയത്. കേസ് ഈ മാസം 22ന് കോടതി വീണ്ടും പരിഗണിക്കും.

---- facebook comment plugin here -----

Latest