ബന്ദ് ഹര്‍ത്താലാക്കി പുനരവതരിപ്പിക്കുന്നത് നാണക്കേടെന്ന് ഹൈക്കോടതി

Posted on: January 16, 2018 7:33 pm | Last updated: January 17, 2018 at 10:24 am
SHARE

കൊച്ചി: ബന്ദ് ഹര്‍ത്താലാക്കി പുനരവതരിപ്പിക്കുന്നത് നാണക്കേടെന്ന് ഹൈക്കോടതി. ഇത് സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെ മോശമായി ബാധിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു.

ഹര്‍ത്താലിനിടെ കണ്ണ് നഷ്ടപ്പെട്ട ചന്ദ്രബോസിന്റെ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. ചന്ദ്രബോസിന് സര്‍ക്കാര്‍ ഏഴു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരില്‍ നിന്ന് തുക ഈടാക്കണമെന്നും കോടതി വ്യക്തമാക്കി.

2005ല്‍ എല്‍ഡിഎഫ് ഹര്‍ത്താലിനിടെയാണ് ഹര്‍ജിക്കാരനായ ചന്ദ്രബോസിന്് കണ്ണ് നഷ്ടമായത്.