Connect with us

Kerala

ഫെബ്രുവരി ഒന്ന് മുതല്‍ അനിശ്ചിതകാല ബസ് സമരം

Published

|

Last Updated

കൊച്ചി: ഫെബ്രുവരി ഒന്ന് മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം നടത്താന്‍ തീരുമാനം. മിനിമം നിരക്ക് 10 രൂപയാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബസ് ഉടമകള്‍ പണിമുടക്കുന്നത്. മൂന്ന് വര്‍ഷം മുമ്പാണ് അവസാനമായി ബസ് നിരക്ക് വര്‍ധിപ്പിച്ചത്.

നിലവിലെ മിനിമം ചാര്‍ജായ ഏഴ് രൂപയില്‍ നിന്നും വര്‍ധന വരുത്തണമെന്ന് കഴിഞ്ഞ കുറേ നാളുകളായി ബസ് ഉടമകള്‍ ആവശ്യപ്പെടുന്നുണ്ട്.നിരക്ക് വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ജനുവരി 24 ന് സെക്രട്ടറിയേറ്റിന് മുന്നില്‍ രാപ്പകല്‍ സമരം നടത്താനും ബസ് ഉടമകള്‍ തീരുമാനിച്ചിട്ടുണ്ട്.