Connect with us

National

ബിജെപി നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്; വിശദീകരണം തേടി സിപിഎം 

Published

|

Last Updated

ന്യൂഡല്‍ഹി:വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെക്കുറിച്ച് ബിജെപി നേതാക്കളുടെ യോഗത്തല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എത്തിയത് ഗൗരവപൂര്‍വം നിരീക്ഷിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നീ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ വസതിയില്‍ച്ചേര്‍ന്ന ബിജെപി നേതാക്കളുടെ യോഗത്തില്‍ ഡോവല്‍ പങ്കെടുത്തെന്നായിരുന്നു വാര്‍ത്ത.

തിരഞ്ഞെടുപ്പു ചര്‍ച്ചയില്‍ ഡോവല്‍ പങ്കെടുത്തതായി ചില റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശരിയാണെങ്കില്‍ ഇത് ഞെട്ടിപ്പിക്കുന്ന വിവരമാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെപ്പോലെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ എങ്ങനെയാണു പങ്കെടുക്കുന്നത്? ആഭ്യന്തരമന്ത്രി ഉടന്‍തന്നെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണം.   സിപിഎം പ്രസ്താവനയില്‍ പറയുന്നു.

Latest