Connect with us

National

സുപ്രീംകോടതിയിലെ പ്രതിസന്ധിയില്‍ പരിഹാരമായിട്ടില്ലെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍.

Published

|

Last Updated

ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ പ്രതിസന്ധി രൂക്ഷമാണെന്ന് വ്യക്തമാക്കി അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ രംഗത്ത്. എന്നാല്‍ രണ്ടു ദിവസത്തിനകം പ്രശ്‌നങ്ങള്‍ക്ക് രണ്ടു ദിവസത്തിനുള്ളില്‍ പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എജി പറഞ്ഞു.

കോടതിയിലെ പ്രശ്‌നങ്ങള്‍ തീര്‍ന്നെന്നും പ്രതിസന്ധികള്‍ക്ക് വിരാമമായെന്നും എജി തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. വാര്‍ത്താസമ്മേളനം നടത്തി വിമര്‍ശനമുന്നയിച്ച നാല് ജഡ്ജിമാരെയും ചീഫ് ജസ്റ്റീസ് കാണുമെന്നും എജി പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇത് ഉണ്ടാകാതിരുന്നതോടെയാണ് രണ്ടു ദിവസത്തിനുള്ളില്‍ പ്രശ്‌ന പരിഹാരം ഉണ്ടാകുമെന്ന് വ്യക്തമാക്കി എജി വീണ്ടും രംഗത്ത് വന്നത്.

അതേസമയം, ജഡ്ജിമാര്‍ തമ്മില്‍ വാക്കേറ്റമുണ്ടായതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇന്നലെ രാവിലെയാണത്രേ തര്‍ക്കമുണ്ടായത്.

Latest