ഉദയംപേരൂര്‍ നീതു വധക്കേസ്; പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Posted on: January 16, 2018 10:44 am | Last updated: January 16, 2018 at 2:36 pm
SHARE

 

കൊച്ചി: ഉദയംപേരൂര്‍ നീതു വധക്കേസിലെ പ്രതി ബിനുരാജിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കേസിന്റെ വിചാരണ നാളെ തുടങ്ങാനിരിക്കെയാണ് ബിനുരാജിന്റെ മരണം. ഉദയംപേരൂര്‍ ഫിഷര്‍മെന്‍ കോളനിക്കു സമീപം മീന്‍കടവില്‍ പള്ളിപ്പറമ്ബില്‍ ബാബു, പുഷ്പ ദമ്ബതികളുടെ ദത്തുപുത്രിയായ നീതു (17)വിനെ 2014 ഡിസംബര്‍ 18നാണ് കാമുകനായ ബിനുരാജ് വെട്ടികൊലപ്പെടുത്തിയത്.

2014 ഡിസംബര്‍ 18ന് രക്ഷിതാക്കളായ ബാബുവും പുഷ്പയും ജോലിക്ക് പോയ ശേഷം വീട്ടില്‍ തനിച്ചായിരുന്ന നീതുവിനെ കൊടുവാളുമായെത്തിയ ബിനുരാജ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.