Connect with us

National

പാക്കിസ്ഥാനെ പാഠം പഠിപ്പിക്കും: കരസേനാ മേധാവി

Published

|

Last Updated

ന്യൂഡല്‍ഹി: പാക്കിസ്ഥാന്റെ പിന്തുണയോടെ കശ്മീരില്‍ നടക്കുന്ന ഭീകരവാദത്തെ ശക്തമായി നേരിടുമെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. ജമ്മു കശ്മീരില്‍ നടക്കുന്ന രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സൈനിക ദിനത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ സേനാംഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ചൈനയുമായുള്ള തെക്കന്‍ അതിര്‍ത്തിയില്‍ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ അതിക്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഇത് അവസാനിപ്പിക്കാനുള്ള ശക്തമായ ശ്രമമാണ് ഇന്ത്യ നടത്തുന്നത്. ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ ആക്രമണം നടത്തുന്ന ഭീകരരെ സഹായിക്കുന്ന നിലപാടാണ് പാക്കിസ്ഥാന്‍ തുടര്‍ന്നുവരുന്നത്. അവരെ നമ്മുടെ ശക്തി ഉപയോഗിച്ച് പാഠം പഠിപ്പിക്കുമെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest