Connect with us

National

ആധാറില്‍ ഇനി മുഖവും തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന അടയാളമാകും

Published

|

Last Updated

ന്യൂഡല്‍ഹി: ആധാര്‍ ഉപഭോക്താക്കളെ തിരിച്ചറിയാന്‍ ഇനി മുഖവും അടയാളമാകും. വിരലടയാളം മാത്രം ഉപയോഗിച്ച് ആധാര്‍ ഉടമയെ തിരിച്ചറിയുന്ന രീതിമാറ്റിയാണ് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്‍ഡ്യ പുതിയ തീരുമാത്തിലെത്തിയത്. ജൂലൈ ഒന്ന് മുതലാണ് പുതിയ സംവിധാനം നിലവില്‍ വരുന്നത്.

 

ഫേസ് ഓഥന്റിക്കേഷന്‍ എന്ന സാങ്കേതികതയിലൂടെ തിരിച്ചറിയല്‍ സംവിധാനത്തില്‍പുതിയ നാഴികക്കല്ല് സൃഷ്ടിക്കാനാണ് യുഐഡിഎഐ ഒരുങ്ങുന്നത് . വിരലടയാളം ഉപയോഗിച്ചുള്ള തിരിച്ചറിയല്‍ മാര്‍ഗങ്ങളുടെ പരിമിതികളെ മറികടക്കാന്‍ പുതിയ സംവിധാനം സഹായിക്കും.സംവിധാനം ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് സിഇഒ അജയ് പാണ്ഡേ ട്വിറ്ററിലൂടെ അറിയിച്ചു.

നിലവില്‍രേഖപ്പെടുത്തുന്ന ബയോമെട്രിക് അടയാളങ്ങളായ വിരലടയാളത്തിന്റെയോ കൃഷ്ണമണിയുടെയോ രേഖകളോട് കൂടെയാണ് മുഖവും രേഖയായി സൂക്ഷിക്കുക. ആധാറിലൂടെ വ്യക്തിയെ കൃത്യമായി തിരിച്ചറിയാന്‍ ഇതിലൂടെ സാധിക്കും.

സിഐഡിആര്‍ ആണ് ആധാര്‍ പ്രേജക്ടിലെ രേഖകള്‍ സൂക്ഷിക്കുന്ന സര്‍ക്കാര്‍ ഏജന്‍സി.