Connect with us

National

മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കി ഭരണഘടനാ ബെഞ്ച് രൂപീകരിക്കാന്‍ ചീഫ് ജസ്റ്റിസിന്റെ തീരുമാനം

Published

|

Last Updated

ന്യൂഡല്‍ഹി : മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കി ഭരണഘടനാ ബെഞ്ച് രൂപീകരിക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടേതാണു തീരുമാനം. ആധാര്‍, ശബരിമല, സ്വവര്‍ഗരതി തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകളാണ് ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നത്. ജഡ്ജിമാരായ എ.കെ. സിക്രി, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരാണ് ബെഞ്ചിലുള്ളത്.

 

കേസുകള്‍ പരിഗണിക്കുന്ന ബെഞ്ചുകള്‍ തീരുമാനിക്കുന്നതുള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ ചീഫ് ജസ്റ്റിസിനോടു വിയോജിച്ചുകൊണ്ട് മുതിര്‍ന്ന ജഡ്ജിമാരായ ജസ്തി ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, മദന്‍ ബി.ലോക്കൂര്‍, രഞ്ജന്‍ ഗൊഗോയി എന്നിവര്‍ കോടതിക്ക് പുറത്ത് പരസ്യമായി വാര്‍ത്താ സമ്മേളനം വിളിച്ച് പ്രതിഷേധിച്ചിരുന്നു.

രാജ്യത്തെ ഭരണഘടനാ പ്രതിസന്ധിയുടെ അടയാളമായി വരെ ഇത് വ്യാഖ്യാനിക്കപ്പെട്ടിരുന്നു പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കവെയാണ് ഇവരെ നാലു പേരെയും ഒഴിവാക്കി നിര്‍ണായക കേസുകള്‍ പരിഗണിക്കുന്നതിനുള്ള ഭരണഘടനാ ബെഞ്ച് ചീഫ് ജസ്റ്റിസ് രൂപീകരിച്ചത്.

 

Latest