രോഗികള്‍ക്ക് ന്യൂട്രീഷന്‍ ട്യൂബുകള്‍ ഭവനങ്ങളില്‍ വിതരണം ചെയ്യാനൊരുങ്ങി ഡി എച്ച് എ

Posted on: January 15, 2018 7:54 pm | Last updated: January 15, 2018 at 7:54 pm

ദുബൈ: പ്രായമേറിയവരും പ്രത്യേക പരിഗണന ആവശ്യമുള്ളവരുമായ രോഗികള്‍ക്ക് ഭക്ഷണ പാനീയങ്ങള്‍ നല്‍കുന്നതിനായി ആവശ്യമുള്ള ഫീഡിങ് ട്യൂബുകള്‍ ദുബൈ ഹെല്‍ത്ത് അതോറിറ്റി പുതിയ പദ്ധതിയിലൂടെ ഭവനങ്ങളില്‍ എത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് ഡനോന്‍ ന്യൂട്രീഷ്യ മിഡില്‍ ഈസ്റ്റുമായി ധാരണയിലെത്തിയതായി ഡി എച്ച് എ അധികൃതര്‍ അറിയിച്ചു. അതോറിറ്റിക്ക് കീഴിലെ ക്ലിനിക്കല്‍ ന്യൂട്രീഷന്‍ വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് ട്യൂബുകള്‍ അധികൃതര്‍ വിതരണം ചെയ്യുക. മാസത്തില്‍ രോഗികള്‍ക്ക് ആവശ്യമായി വരുന്ന ട്യൂബുകളാണ് അവരുടെ വീടുകളിലെത്തി വിതരണം ചെയ്യുന്നത്. ഇത്തരത്തില്‍ ട്യൂബ് സ്വീകരിക്കുന്നതിനായി രോഗികള്‍ ചിലവഴിക്കുന്ന സമയത്തില്‍ നേട്ടവും അവരുടെ പരിചരണ പ്രവര്‍ത്തികള്‍ എളുപ്പത്തിലുമാക്കി തീര്‍ക്കുന്നതിന് കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു.

പുതിയ പദ്ധതി അനുസരിച്ചു രോഗികള്‍ക്ക് സുഗമമായി ട്യൂബ് മാറ്റം ചെയ്യുന്നതിന് അവരുടെ കുടുംബക്കാരെ പരിശീലിപ്പിക്കുന്നതിനു പ്രത്യേക പരിശീലനം ലഭിച്ച നഴ്സുമാരും രോഗികളുടെ ഭവനങ്ങള്‍ സന്ദര്‍ശിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.