Connect with us

International

അതിര്‍ത്തിയില്‍ വീണ്ടും ഇന്ത്യൻ തിരിച്ചടി; ഏഴ് പാക് സെെനികർ കൊല്ലപ്പെട്ടു

Published

|

Last Updated

ന്യൗഡല്‍ഹി: ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിയന്ത്രണരേഖക്ക് സമീപം ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച ഇന്ത്യന്‍ സൈനികനെ പാക് സൈനികര്‍ കൊലപ്പെടുത്തിയതിന് മറുപടിയായാണ് ഇന്ത്യ പാക് സൈനികര്‍ക്ക് എതിരെ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ നാല് പാക് സൈനികര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ജമ്മുകാശ്മീരിലെ രജൗറി ജില്ലയില്‍ ശനിയാഴ്ചയാണ് ഇന്ത്യന്‍ സൈനികനെ പാക് സൈന്യം വധിച്ചത്. മേഖലയില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘനം തുടരുകയാണ്.

---- facebook comment plugin here -----

Latest