നെതന്യാഹുവിന്റെ ഇന്ത്യാ സന്ദര്‍ശനം: ഡല്‍ഹിയില്‍ ഇടതുപാര്‍ട്ടികളുടെ പ്രതിഷേധം

Posted on: January 15, 2018 7:34 pm | Last updated: January 15, 2018 at 8:28 pm
SHARE

ന്യൂഡല്‍ഹി: ആറു ദിവസത്തെ സന്ദര്‍ശനത്തിനായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ ഡല്‍ഹിയില്‍ ഇടതുപാര്‍ട്ടികളുടെ ശക്തമായ പ്രതിഷേധം. ഡല്‍ഹിയില്‍ നടന്ന പാലസ്തീന്‍ ഐക്യദാര്‍ഡ്യ പ്രകടനത്തില്‍ നൂറ്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.

രാജ്യ്ത്തിന്റെ പ്രോട്ടോകോള്‍ തെറ്റിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോഡി ഡല്‍ഹി വിമാനത്താവളത്തില്‍ നേരിട്ടെത്തിയാണ് നെതന്യാഹുവിനെയും ഭാര്യയെയും സ്വീകരിച്ചത്.

വ്യവസായികള്‍ ഉള്‍പ്പെടെ 130 അംഗ പ്രതിനിധിസംഘം നെതന്യാഹുവിനൊപ്പമുണ്ട്. ഇസ്രയേലുമായുള്ള ഇന്ത്യയുടെ തന്ത്രപരമായ പങ്കാളിത്തവും നെതന്യാഹുവിന്റെ സന്ദര്‍ശനത്തിലും വിവിധ സംഘടനകള്‍ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here