Connect with us

Gulf

ദുബൈയെ ബ്ലോക്ക് ചെയിന്‍ ആഗോള തലസ്ഥാനമാക്കി മാറ്റും: ഡോ. ആഇശ

Published

|

Last Updated

ദുബൈ: ആധുനിക ലോകത്തിന്റെ നവസാമ്പത്തിക വിപ്ലവമായ ബ്ലോക്ക് ചെയിന്‍ സമ്മേളനം “അണ്‍ ബ്ലോക്ക് ഫോറം” ദുബൈയില്‍ ആരംഭിച്ചു. ദുബൈ ഇന്റര്‍നാഷണല്‍ ഫൈനാന്‍ഷ്യല്‍ സെന്ററിലെ റിട്‌സ് കാള്‍ടണ്‍ ഹോട്ടലില്‍ നടക്കുന്ന സമ്മേളനം ഇന്ന് സമാപിക്കും. 39ലധികം രാജ്യങ്ങളില്‍ നിന്നുള്ള 60 ബ്ലോക്ക് ചെയിന്‍ സംരംഭകരും വാണിജ്യ പ്രമുഖരും നൂതന മേഖലയിലെ വിദഗ്ധരുമാണ് പങ്കെടുക്കുന്നത്. 40 പ്രഭാഷകരും 500ലധികം ആളുകളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഉദ്ഘാടനച്ചടങ്ങില്‍ സ്മാര്‍ട് ദുബൈ ഡയറക്ടര്‍ ജനറല്‍ ഡോ. ആഇശ ബിന്‍ത് ബുതി ബിന്‍ ബിശ്ര്‍ മുഖ്യപ്രഭാഷണം നടത്തി. ഈ രാജ്യത്തിന്റെ മഹത്തായ നേതൃത്വത്തിന്റെ ദീര്‍ഘവീക്ഷണവും കാഴ്ചപ്പാടും അനുസരിച്ച് ഭാവിയെ രൂപപ്പെടുത്തിയെടുക്കാന്‍ ഇപ്പോള്‍തന്നെ ഞങ്ങള്‍ പഠിച്ചിട്ടുണ്ടെന്ന് ഡോ. ആഇശ പറഞ്ഞു. ചിലര്‍ സാങ്കേതിക വിദ്യകളെ കുറിച്ച് ഇപ്പോഴും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്, ഞങ്ങള്‍ ഇപ്പോള്‍ തന്നെ ഇത് പ്രാവര്‍ത്തികമാക്കിക്കഴിഞ്ഞു. ബ്ലോക്ക് ചെയിന്റെ ആഗോള തലസ്ഥാനമായി ദുബൈയെ ഞങ്ങള്‍ മാറ്റിയെടുക്കും, അവര്‍ വ്യക്തമാക്കി.

ഭാവിയിലെ ലോക സാമ്പത്തിക ഇടപാടു ശൃംഖലയെ താങ്ങാന്‍ കെല്‍പുള്ള “ചെയിന്‍ ബ്ലോക്ക്” ആണ് ബ്ലോക്ക് ചെയിന്‍ എന്നു പറയുന്നത്. സുരക്ഷിത സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കാന്‍ സഹായിക്കുന്ന ധനവിനിയോഗ സംവിധാനമാണിത്.

ഇന്ന് നടക്കുന്ന പരിപാടിയില്‍ ബേങ്കിംഗ്, റിയല്‍ എസ്റ്റേറ്റ്, സ്മാര്‍ട്‌സിറ്റി തുടങ്ങിയ മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കും.

 

Latest