പ്രവര്‍ത്തി ദിനങ്ങള്‍ ആരംഭിച്ചു; ഗതാഗത സ്തംഭനം, തിരക്ക്

Posted on: January 15, 2018 6:54 pm | Last updated: January 15, 2018 at 6:54 pm
SHARE

ദുബൈ: ആഴ്ചാവധി കഴിഞ്ഞു ജീവനക്കാര്‍ ഓഫീസുകളിലേക്കും പുറപ്പെടുകയും പൊതു വിദ്യാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തതോടെ നഗരത്തില്‍ ഗതാഗത തിരക്ക്. അപകടങ്ങളെ തുടര്‍ന്ന് ചിലയിടങ്ങളില്‍ ഗതാഗതം സ്തംഭിച്ചു. തുടര്‍ന്ന് നീണ്ട വാഹന നിരയാണ് കാണപ്പെട്ടത്. അല്‍ ഖൈല്‍ റോഡിലുണ്ടായ അപകടത്തെ തുടര്‍ന്ന് കനത്ത ഗതാഗതക്കുരുക്ക് മേഖലയില്‍ അനുഭവപ്പെട്ടു. ബിസിനസ് ബേ, ദുബൈ മാള്‍ പരിസരം എന്നിവിടങ്ങളിലും ഗതാഗത സ്തംഭനം അനുഭവപ്പെട്ടിരുന്നു. ശൈഖ് സായിദ് റോഡിലുണ്ടായ അപകടത്തെ തുടര്‍ന്ന് ബര്‍ഷ മേഖലയിലും ദുബൈ ഭാഗത്തേക്കും തിരിച്ചുമുള്ള ഗതാഗതം സ്തംഭിച്ചിരുന്നു.

റാസ് അല്‍ ഖോര്‍ വ്യവസായ മേഖലയില്‍ വര്‍ഖയില്‍ നിന്ന് അവീര്‍ റോഡിലേക്കുള്ള ഭാഗത്തും ഗതാഗത സ്തംഭനം അനുഭവപെട്ടു. ദുബൈ അല്‍ ഐന്‍ റോഡില്‍ പ്രധാന മേല്‍പാലങ്ങളുടെ ഭാഗങ്ങളിലും ഗതാഗത സ്തംഭനമുണ്ടായി. അബുദാബിയില്‍ സആദ പാലത്തിന് സമീപം ശൈഖ് സായിദ് സ്ട്രീറ്റില്‍ ഉണ്ടായ അപകടത്തെ തുടര്‍ന്ന് ഗതാഗതം കനത്തിരുന്നു.

ഖലീഫ സിറ്റി ബ്രിഡ്ജിന്റെ പരിസരത്തു വാഹനത്തിന് ബ്രേക്ക് ഡൗണ്‍ ഉണ്ടായതിനെ തുടര്‍ന്ന് എയര്‍പോര്‍ട്ട് റോഡ് ഭാഗത്തു ഗതാഗതം സ്തംഭനത്തെ തുടര്‍ന്ന് വാഹനങ്ങളുടെ നീണ്ട നിര അനുഭവപ്പെട്ടു. അപകടത്തെ തുടര്‍ന്ന് പാതയിലെ ഒരു ലൈന്‍ അടച്ചതിനെ തുടര്‍ന്നാണ് ഗതാഗതം സ്തംഭിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here