കാബ്‌സാറ്റ്- 2018 പ്രദര്‍ശനത്തിന് തുടക്കം

Posted on: January 15, 2018 6:42 pm | Last updated: January 15, 2018 at 6:42 pm
SHARE
ആര്‍ ടി എ-അല്‍ ഫുതൈം ഗ്രൂപ്പ്-എമിറേറ്റ്‌സ് ഡ്രൈവിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് അധികൃതര്‍ കരാറൊപ്പിടല്‍ ചടങ്ങില്‍

ദുബൈ: ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ബ്രോഡ്കാസ്റ്റ്, സാറ്റലൈറ്റ്, വിനോദോപാധി ഉപകരണങ്ങളുടെ പ്രദര്‍ശനം കാബ്‌സാറ്റ്-2018 ആരംഭിച്ചു. ദുബൈ ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ ശൈഖ് ഹാശിര്‍ ബിന്‍ മക്തൂം അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു. മധ്യപൗരസ്ത്യ മേഖല, ആഫ്രിക്ക, ദക്ഷിണേഷ്യ എന്നിവിടങ്ങളില്‍ നിന്ന് നിരവധി പ്രദര്‍ശകരാണ് എത്തിയിട്ടുള്ളത്. പ്രദര്‍ശനം നാളെ (ചൊവ്വ) സമാപിക്കും.
മാധ്യമ മേഖലയില്‍ നിന്നുള്ള 13,000ത്തിലധികം പ്രൊഫഷണലുകള്‍ ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിച്ചു. മൂന്ന് ദിവസത്തെ പ്രദര്‍ശനം ബ്രോഡ്കാസ്റ്റ്, പ്രൊഡക്ഷന്‍, ഡിജിറ്റല്‍ മീഡിയ, സാറ്റലൈറ്റ് മേഖല എന്നിവയെ കുറിച്ച് വിശദമായി അറിയാനുള്ള വേദിയാണ്.

ഫെയ്‌സ്ബുക്, ബി ബി സി, ഐഫഌക്‌സ്, ഡബ്ല്യു ഡബ്ല്യു ഇ, റൊട്ടാന മീഡിയ ഗ്രൂപ്പ്, വി ഐ എം എന്‍, ടര്‍ണര്‍ ബ്രോഡ്കാസ്റ്റിംഗ്, കെയ്‌റോ ന്യൂസ് കമ്പനി, ഡിസ്‌കവറി നെറ്റ്‌വര്‍ക് തുടങ്ങി നിരവധി കമ്പനികളില്‍ നിന്നുള്ള 60ലധികം പേര്‍ വിവിധ വിഷയങ്ങളില്‍ സംസാരിക്കും.

ഇന്നും (തിങ്കള്‍) നാളെയും രാവിലെ പത്തു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് പ്രദര്‍ശനം. പ്രവേശനം സൗജന്യമാണ്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here