Connect with us

Kerala

ശ്രീജിവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: പ്രതിഷേധം ഫലം കണ്ടു. സഹോദരന്‍ ശ്രീജിവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും ഉത്തരവ് അടുത്ത ദിവസം ഇറങ്ങും. പൊതുപരാതി പരിഹാര വകുപ്പ് മന്ത്രി ഡോ.ജിതേന്ദ്രസിങ്ങുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഇക്കാര്യം ചര്‍ച്ച ചെയ്തു. ഇതോടെ ശ്രീജീവിന്റെ സഹോദരന്‍ ശ്രീജിത്ത് എഴുനൂറിലേറെ ദിവസങ്ങളായി നടത്തുന്ന പോരാട്ടത്തിന് വിജയകരമായ അന്ത്യ. ശ്രീജിത്തിനൊപ്പം മാധ്യമങ്ങളും സമൂഹമാധ്യമ കൂട്ടായ്മയും ഒത്തുചേര്‍ന്നതോടെയാണ് സിബിഐ അന്വേഷണത്തിലേക്ക് തീരുമാനങ്ങളെത്തിയിരിക്കുന്നത്.

സിബിഐ അന്വേഷിക്കുമെന്ന ഉത്തരവ് ലഭിക്കുന്നത്‌വരെ സമരം തുടരും : ശ്രീജിത്ത്

ന്യൂഡല്‍ഹി: സഹോദരന്‍ ശ്രീജിവിന്റെ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷിക്കുമെന്ന് ഉത്തരവ് കയ്യിലെത്തും വരെ നടന്നുകൊണ്ടിരിക്കുന്ന സമരം സെക്രട്ടറിയേറ്റിനു മുന്നില്‍ തുടരുമെന്ന് സഹോദരന്‍ ശ്രീജിത്ത് വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചര്‍ച്ചക്കായി മുഖ്യമന്ത്രി വിളിച്ചതില്‍ സന്തോഷമുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു. സര്‍ക്കാര്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഉറപ്പു നല്‍കി. എന്നാല്‍ മുഖ്യമന്ത്രിയില്‍ നിന്ന് സിബിഐ അന്വേഷണം സംബന്ധിച്ച വ്യക്തമായ ഉറപ്പു ലഭിച്ചിട്ടില്ല. സമരത്തിന്റെ ആവശ്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ സിബിഐ സംഘം വരുന്നതിന്റെ ഉറപ്പു ലഭിക്കും വരെ സമരം തുടരും ശ്രീജിത്ത് പറഞ്ഞു.

ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കും

തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ ശ്രീജിവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും. കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്. സിബിഐ ഡയറക്ടറുമായി ജിതേന്ദ്ര സിംഗ് ഇക്കാര്യം ഇന്ന് തന്നെ ചര്‍ച്ച ചെയ്യും.

സിബിഐ അന്വേഷിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി എംപിമാരായ കെസി വേണുഗോപാലും ശശി തരൂരും അറിയിച്ചു. ഇരുവരും കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗുമായി കൂടിക്കാഴ്ച നടത്തി.

സഹോദരന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന സമരം 766ാം ദിവസത്തിലാണ്.

Latest