Connect with us

Kerala

കശ്മീരില്‍ ആറ് ജയ്‌ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാ സേന വധിച്ചു

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ആറ് ജയ്‌ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഉറി മേഖലയില്‍ പുലര്‍ച്ചെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരെയാണ് സൈന്യവും പോലീസും ചേര്‍ന്ന് വധിച്ചത്.

ഇന്ത്യയില്‍ ചാവേര്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട ഭീകരര്‍ ഉറിയിലെ ദുലാന്‍ജ മേഖലയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിക്കുകയായിരുന്നു. ഈ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം നടത്തിയ ആക്രമണത്തിലാണ് ഭീകരരെ വധിച്ചത്.

കൂടുതല്‍ ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കിയതായി ജമ്മു കശ്മീര്‍ ഡിജിപിഎസ്പി വെദ് അറിയിച്ചു. ഓപറേഷന്‍ വിജയകരമായി പൂര്‍ത്തീകരിച്ച സുരക്ഷാ സേനയെ ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ് അഭിനന്ദിച്ചു.