Connect with us

Ongoing News

വിജയം ശ്രീജിത്തിന് സമര്‍പ്പിച്ച് വിനീത്

Published

|

Last Updated

മുംബൈ: ഐഎസ്എല്ലില്‍ മുംബൈക്കെതിരായ ജയം സഹോദരന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ശ്രീജിത്തിന് സമര്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് താരം സി കെ വിനീത്. മുംബൈക്കെതിരെ പൊരുതി നേടിയ വിജയം ജീവിതം കൊണ്ട് പൊരുതുന്ന ശ്രീജിത്തിന് സമര്‍പ്പിക്കുന്നതായി വിനീത് പറഞ്ഞു. പരുക്കിനെ തുടര്‍ന്ന് രണ്ട് മത്സരങ്ങള്‍ നഷ്ടമായ വിനീത് മുംബൈക്കെതിരെ കളിക്കാനിറങ്ങിയിരുന്നു.

നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവിന്റെ കസ്റ്റഡി മരണം സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന സഹോദരന്‍ ശ്രീജിത്തിന് വന്‍ പിന്തുണയാണ് വിവിധ മേഖലകളില്‍ നിന്ന് ലഭിക്കുന്നത്. രാഷ്ട്രീയത്തിനും മതത്തിനും അതീതമായി ഫേസ്ബുക്ക്, വാട്‌സ് ആപ്പ് കൂട്ടായ്മയില്‍ ആരംഭിച്ച പ്രതിഷേധത്തിനൊപ്പം ചലച്ചിത്ര, സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരും സമരപ്പന്തലിലെത്തി.

 

Latest