നെതന്യാഹുവെത്തിയപ്പോള്‍ തീന്‍ മൂര്‍ത്തി ചൗക്കിന്റെ പേര് മാറി

Posted on: January 15, 2018 8:32 am | Last updated: January 15, 2018 at 12:33 am
SHARE

ന്യൂഡല്‍ഹി: ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് അടുപ്പം പ്രകടമാക്കി തീന്‍മൂര്‍ത്തി ചൗക്കിന് ഇനി മുതല്‍ പുതിയ പേര്. ചരിത്ര പ്രസിദ്ധമായ തീന്‍മൂര്‍ത്തി റോഡിനെയും തീന്‍മൂര്‍ത്തി ചൗക്കിനെയും ഇനി ഇസ്‌റാഈല്‍ നഗരമായ െൈഹഫ കൂടി ചേര്‍ത്താകും അറിയപ്പെടുക. തീന്‍മൂര്‍ത്തി ഹൈഫ ചൗക്ക്് എന്നാണ് പുനര്‍ നാമകരണം ചെയതിരിക്കുന്നത്. ആറ് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന് ഇന്നലെ ഉച്ചയോടെ ഡഹിയിലെത്തിയ നെതന്യാഹു തീന്‍മൂര്‍ത്തി സ്മാരകത്തില്‍ എത്തി സന്ദര്‍ശക പുസ്തകത്തില്‍ ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തെ അനുഗമിച്ചു.

തന്റെ ഇസ്‌റാഈല്‍ സന്ദര്‍ശന വേളയില്‍ നരേന്ദ്ര മോദി ഹൈഫ നഗരം സന്ദര്‍ശിച്ചിരുന്നു. ഇതുകൂടി കണിലെടുത്താണ് പേര് മാറ്റം. 1948 മുതല്‍ തീന്‍മൂര്‍ത്തി റോഡിനോട് ചേര്‍ന്ന തീന്‍മൂര്‍ത്തി ഭവന്‍ ആയിരുന്നു പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി. പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റു താമസിച്ചത് ഇവിടെയായിരുന്നു. ഇപ്പോള്‍ ഇത് ജവഹര്‍ലാല്‍ നെഹ്‌റു മ്യൂസിയം ആണ്.
നരേന്ദ്ര മോദിയുടെ ഇസ്‌റാഈല്‍ സന്ദര്‍ശന സമയത്ത് തന്നെ പേര് ന്യൂഡല്‍ഹി മുനിസിപ്പല്‍ ഡവലപ്‌മെന്റ് കൗണ്‍സില്‍ പേര് മാറ്റം തീരുമാനിച്ചിരുന്നു. നെതന്യാഹു ഇന്ത്യയിലെത്തുന്ന അന്ന് മുതല്‍ പേര് മാറ്റം നിലവില്‍ വരുത്താനായിരുന്നു പദ്ധതി. 1918ല്‍ തുര്‍ക്കിക്കെതിരെ ബ്രിട്ടന്‍ നടത്തിയ ഹൈഫ യുദ്ധത്തില്‍ ഇന്ത്യന്‍ പട്ടാളക്കാര്‍ പങ്കെടുത്തിരുന്നുവെന്നും അവരെ സ്മരിക്കാന്‍ തീന്‍മൂര്‍ത്തി റോഡിന്റെ പേര് മാറ്റണമെന്നും ആര്‍ എസ് എസ് നേരത്തേ ആവശ്യപ്പെട്ടിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here