ആലുവയില്‍ വീട് കുത്തിത്തുറന്ന് 100 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും കവര്‍ന്നു

Posted on: January 14, 2018 10:40 pm | Last updated: January 15, 2018 at 10:05 am

കൊച്ചി: ആലുവയില്‍ വീട് കുത്തിത്തുറന്ന് 100 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും കവര്‍ന്നു.
ആലുവ മഹിളാലയം കവലയില്‍ പടിഞ്ഞാറേപറമ്പില്‍ അബ്ദുള്ളയുടെ വീട്ടിലാണ് വന്‍ കവര്‍ച്ച നടന്നത്.വിവാഹാവശ്യത്തിനായി ബാങ്കില്‍ നിന്നെടുത്ത് വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് മോഷണം പോയതെന്ന് പോലീസ് പറഞ്ഞു.

വീട്ടിനകത്തുനിന്ന് കവര്‍ച്ചയ്ക്ക് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.