ബെംഗളുരു എഫ്‌സിയെ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് ഡല്‍ഹി ഡൈനമോസ്

Posted on: January 14, 2018 9:44 pm | Last updated: January 14, 2018 at 9:44 pm
SHARE

ന്യൂഡല്‍ഹി: ബെംഗളുരു എഫ്‌സിയെ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് അവസാന സ്ഥാനക്കാരായ ഡല്‍ഹി ഡൈനമോസ്. രണ്ടാം പകുതിയില്‍ നേടിയ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഡല്‍ഹി ഹോം ഗ്രൗണ്ടിലെ ആദ്യ ജയം സ്വന്തമാക്കിയത്. 72ാം മിനുട്ടില്‍ ലാലിയന്‍സുവാല ചാങ്‌തേയും 98ാം മിനുട്ടില്‍ ഗുയോണ്‍ ഫെര്‍ണാണ്ടസുമാണ് ഡല്‍ഹിക്കായി ലക്ഷ്യം കണ്ടത്.

 

ബെംഗളുരുവിന്റെ സുബാശിഷ് ബോസ് ചുവപ്പുകാര്‍ഡ് കണ്ടു പുറത്തുപോയതും പെനല്‍റ്റി വഴങ്ങിയതും അവര്‍ക്ക് തിരിച്ചടിയായി. പാസുകളില്‍ മുന്നിട്ടു നിന്ന ബെംഗളുരു ഡല്‍ഹി നടത്തിയ തുടര്‍ച്ചയായ അക്രമങ്ങളില്‍ വീഴുകയായിരുന്നു. ജയത്തോടെ ഏഴു പോയിന്റുമായി നോര്‍ത്ത് ഈസ്റ്റിനൊപ്പമെത്തിയെങ്കിലും പോയിന്റ് പട്ടികയില്‍ പത്താമതാണ് ഇപ്പോഴും ഡല്‍ഹിയുടെ സ്ഥാനം.<