ഗ്ലോബല്‍ വില്ലേജില്‍ വിക്ടറി പ്രൊജക്ട് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

Posted on: January 14, 2018 8:27 pm | Last updated: January 14, 2018 at 8:27 pm
SHARE

ദുബൈ: ലോകോത്തരവും സവിശേഷവുമായ വിനോദപരിപാടികളും കാഴ്ചകളും ഒരുക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുടുംബങ്ങളെയും വിനോദ സഞ്ചാരികളെയും ആകര്‍ഷിക്കുന്ന ആഗോള ഗ്രാമത്തില്‍ രാജ്യത്തെ താമസക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി ഒരുക്കിയ വിക്ടറി പ്രൊജക്റ്റ് പുരസ്‌കാരദാന ചടങ്ങ് നടന്നു. പ്രത്യേകമായി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ചതാണ് പരിപാടികള്‍. യു എ ഇയിലെ 111 സ്‌കൂളുകളില്‍ നിന്ന് 15,000 വിദ്യാര്‍ഥികളാണ് വിവിധ പരിപാടികളില്‍ പങ്കെടുത്തത്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ മൂന്ന് വിരലുകള്‍ ഉയര്‍ത്തിയുള്ള ഭാഗ്യ ചിഹ്നം സെറാമിക് രൂപങ്ങളില്‍ രാജ്യത്തിന്റെ വൈവിധ്യങ്ങളായ സംസ്‌കാരങ്ങളും വികസന മാതൃകയുടെ അഭിമാന സ്തംഭങ്ങളും വിവിധ വര്‍ണങ്ങളില്‍ തീര്‍ത്താണ് വിദ്യാര്‍ഥികള്‍ ശ്രദ്ധേയമായത്.

ജെംസ് വിന്‍ചെസ്റ്റര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വിവിധ കലാ രൂപങ്ങള്‍ ഉണ്ടാക്കുന്നതില്‍ ഒന്നാം സ്ഥാനം നേടി. അസ്മ ബിന്‍ത് അല്‍ നൗമാന്‍ രണ്ടും അല്‍ ഹെഗ്ര സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മൂന്നും സ്ഥാനം കരസ്ഥമാക്കി. വിദ്യാര്‍ഥികള്‍ക് ഒരു ലക്ഷം ദിര്‍ഹമിന്റെ സമ്മാനങ്ങള്‍ ഗ്ലോബല്‍ വില്ലേജ് ഓപെറേഷന്‍ ഡയറക്ടര്‍ അഹ്മദ് അല്‍ മര്‍റി വിതരണം ചെയ്തു.