ഓഖി ദുരന്തത്തില്‍ പുതിയ കണക്കുമായി ലത്തീന്‍ സഭ

Posted on: January 14, 2018 7:00 pm | Last updated: January 15, 2018 at 10:06 am
SHARE

ഓഖി ദുരന്തത്തില്‍ പുതിയ കണക്കുമായി ലത്തീന്‍ സഭ
തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ 324 മത്സ്യത്തൊഴിലാളികള്‍ ഇനിയും തിരിച്ചെത്താനുണ്ടെന്ന് ലത്തീന്‍ സഭ.

ലത്തീന്‍സഭ നടത്തിയ വിവര ശേഖരണത്തിന്റെ അടിസ്ഥാനത്തിലുള്ള കണക്കാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഇതില്‍ മലയാളികളും ഇതരസംസ്ഥാന തൊഴിലാളികളും ഉള്‍പ്പെടുന്നു. തിരുവനന്തപുരത്ത് നിന്ന് 111 പേരാണ് മടങ്ങിയെത്താനുള്ളത്. തൂത്തുക്കുടിയില്‍ നിന്ന് മാത്രം 136 പേര്‍ മടങ്ങിയെത്താനുണ്ട്. ഇതില്‍ മിക്ക ആളുകളും കൊച്ചിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയവരാണെന്നും ലത്തീന്‍ അതിരൂപത വികാരി ജനറാള്‍ യൂജിന്‍ പെരേര അറിയിച്ചു.

കാണാതായവരെ സംബന്ധിച്ച് സഭ ശേഖരിച്ച വിവരങ്ങള്‍ ഫിഷറീസ്, റവന്യു, ടൂറിസം തുടങ്ങിയ വകുപ്പുകള്‍ക്കും മുഖ്യമന്ത്രിക്കും രണ്ടാഴ്ച മുമ്പ് തന്നെ നല്‍കിയിട്ടുണ്ട്. കണ്ടെത്താനുള്ളവരുടെ പേരും വിലാസവും ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് സഭ സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്. എന്നാല്‍, രക്ഷാപ്രവര്‍ത്തനത്തിനായി കേന്ദ്ര സര്‍ക്കാരിനും തമിഴ്‌നാട് സര്‍ക്കാരിനും ഈ വിവരങ്ങള്‍ കൈമാറാന്‍ കേരളം തയാറായിട്ടില്ലെന്നും കെആര്‍എല്‍സിസി യോഗം ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here