ഓസ്‌ട്രോലിയക്കെതിരെ 100 റണ്‍സിന്റെ വിജയവുമായി ഇന്ത്യന്‍ യുവനിര

Posted on: January 14, 2018 3:04 pm | Last updated: January 14, 2018 at 10:44 pm
SHARE

ഓസ്‌ട്രേലിയയ്‌ക്കെതിരെ 100 റണ്‍സിന്റെ ഗംഭീര വിജയം സ്വന്തമാക്കി ഇന്ത്യയുടെ യുവനിര. ഇന്ന് യൂത്ത് ലോകകപ്പിലെ ഗ്രൂപ്പ് ബി മത്സരത്തിലാണ് ഓസ്‌ട്രേലിയയെ ഇന്ത്യയുടെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 328 റണ്‍സെന്ന് കൂറ്റന്‍ സ്‌കോര്‍ നേടുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ 42.5 ഓവറില്‍ 228 റണ്‍സിനു ഓള്‍ഔട്ട് ആയി.

ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഓള്‍റൗണ്ട് പ്രകടനവുമായി ജാക്ക് എഡ്വേര്‍ഡ്‌സ് മാത്രമാണ് മത്സരത്തില്‍ തിളങ്ങിയത്. 73 റണ്‍സ് നേടിയ ജാക്ക് ബൗളിംഗിനിടെ 4 വിക്കറ്റും വീഴ്ത്തിയിരുന്നു. ഓസ്‌ട്രേലിയയുടെ ഇന്നിംഗ്‌സിനു വേഗത കൈവരിക്കാന്‍ അവസരം നല്‍കാതെ ഇന്ത്യന്‍ താരങ്ങള്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി.

മൂന്ന് വിക്കറ്റുമായി ശിവം മാവി, കമലേഷ് നാഗര്‍കോടി എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here