ബാര്‍കൗണ്‍സില്‍ പ്രതിനിധികള്‍ ജസ്റ്റിസ് ചലമേശ്വറിനെകണ്ടു; വീണ്ടും ചര്‍ച്ച

Posted on: January 14, 2018 1:31 pm | Last updated: January 14, 2018 at 10:21 pm

ന്യൂഡല്‍ഹി: സുപ്രീംകോടതി പ്രശ്നം പരിഹരിക്കുന്നതിനായി ബാര്‍ കൗണ്‍സില്‍ പ്രതിനിധികള്‍ ജസ്റ്റിസ് ചലമേശ്വറിനെ കണ്ടതിനു പിന്നാലെ ജഡ്ജിമാരുമായി വീണ്ടും ചര്‍ച്ച.

പ്രതിഷേധത്തെ പിന്തുണയ്ക്കുന്ന എസ് എ ബോബ്ഡെ , നാഗേശ്വര്‍ റാവു എന്നീ ജഡ്ജിമാരാണ് ജെ. ചെലമേശ്വറിന്‍റെ വസതിയില്‍ ഇപ്പോള്‍ ചര്‍ച്ചക്കെത്തിയിരിക്കുന്നത്. സുപ്രീംകോടതി പ്രതിസന്ധി നാളെയ്ക്കകം പരിഹരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ബാര്‍ കൗണ്‍സില്‍ പ്രതിനിധികള്‍. കൂടുതല്‍ വിവരങ്ങള്‍ ബാക്കിയുള്ളവരുമായുള്ള ചര്‍ച്ച കൂടി പൂര്‍ത്തിയായ ശേഷം അറിയിക്കുമെന്ന് പ്രതിനിധികള്‍ അറിയിച്ചു.