ആറു ദിവസത്തെ സന്ദര്‍ശനത്തിനായി നെതന്യാഹു ഇന്ന് ഇന്ത്യയിലെത്തും

Posted on: January 14, 2018 1:16 pm | Last updated: January 14, 2018 at 3:07 pm
SHARE

ന്യൂഡല്‍ഹി; ആറു ദിവസത്തെ സന്ദര്‍ശനത്തിനായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ന് ഇന്ത്യയിലെത്തു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് നെതന്യാഹുവിനെ സ്വീകരിക്കും. 2003ല്‍ സന്ദര്‍ശനം നടത്തിയ ആരിയല്‍ ഷാരോണാണ് മുന്‍പ് ഇന്ത്യയിലെത്തിയ പ്രധാനമന്ത്രി.

രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്നിവരുമായി ഡല്‍ഹിയിലെത്തുന്ന നെതന്യാഹു തിങ്കളാഴ്ച ചര്‍ച്ച നടത്തും. ഡല്‍ഹിക്കു പുറമേ മുംബൈയും ഗുജറാത്തും നെതന്യാഹു സന്ദര്‍ശിക്കും. ഇന്തോ-ഇസ്രയേലി സിഇഒ ഫോറത്തിലും നെതന്യാഹു പങ്കെടുക്കും.