ആണവയുദ്ധം ആഗ്രഹിക്കുന്നെങ്കില്‍ നിങ്ങളുടെ ശക്തി പരീക്ഷിക്കാവുന്നതാണ്; ഇന്ത്യയോട് പാക്കിസ്ഥാന്‍

Posted on: January 14, 2018 12:40 pm | Last updated: January 14, 2018 at 7:48 pm
SHARE

ഇസ്‌ലാമാബാദ്: രാജ്യത്തിന്റെ അതിര്‍ത്തി കടന്നുകൊണ്ടുള്ള ആക്രമണത്തിന് ഇന്ത്യ സജ്ജമാണെന്ന ഇന്ത്യന്‍ സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ പ്രസ്താവനയ്ക്കു മറുപടിയുമായി പാക്ക് വിദേശകാര്യമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് രംഗത്തെത്തി. ഒട്ടും നീതിപുലര്‍ത്താത പ്രസ്ഥാവനയാണ് ഇന്ത്യന്‍ സൈനിക മേധാവിയില്‍നിന്നുണ്ടായത്. ആണവയുദ്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെങ്കില്‍ ഞങ്ങളുടെ ശക്തി പരീക്ഷിക്കാന്‍ ക്ഷണിക്കുന്നു. അത്തരമൊരു ആക്രമണത്തിലൂടെ സൈനിക മേധാവിയുടെ സംശയം മാറ്റാമെന്നും അദ്ദേഹം പറഞ്ഞു

 

വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തിലായിരുന്നു പാക്കിസ്ഥാന്റെ ആണവ ‘ഭോഷ്‌ക്’ തകര്‍ക്കാന്‍ സൈന്യം തയാറാണെന്ന് ബിപിന്‍ റാവത്ത് പറഞ്ഞത്. കേന്ദ്രം ആവശ്യപ്പെട്ടാല്‍ അതിര്‍ത്തി കടന്ന് ആക്രമണം നടത്താന്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സ്വയം പ്രതിരോധിക്കാന്‍ പാക്കിസ്ഥാന്‍ സര്‍വശക്തമാണെന്ന് വിദേശകാര്യവക്താവും പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here