ശ്രീജിത്തിന് പിന്തുണയുമായി സാമൂഹമാധ്യമ കൂട്ടായ്മ

Posted on: January 14, 2018 12:01 pm | Last updated: January 14, 2018 at 1:39 pm
SHARE

തിരുവനന്തപുരം: സ്വന്തം സഹോദരന്‍ ശ്രീജിവിന്റെ മരണം സിബിഐക്ക് വിടണമെന്നും അതിന് ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ ശ്രീജിത്ത് നടത്തുന്ന സമരത്തിന് പിന്തുണയുമായി സമൂഹമാധ്യമ കൂട്ടായ്മ. നൂറുകണക്കിനു വരുന്ന യുവതീയുവാക്കളാണ് ശ്രീജിത്തിന് പിന്തുണയുമായി തിരുവനന്തപുരത്തെത്ിതയത്. ഇവര്‍ക്കു പുറമെ രാഷ്ട്രീയ നേതാക്കളും ചലച്ചിത്രതാരം ടൊവിനോ തോമസും ശ്രീജിത്തിനെ കാണാനെത്തി.

ടൊവിനോ എല്ലാവിധ പിന്തുണയും ശ്രീജിത്തിനുണ്ടാകുമെന്ന് അറിയിച്ചു. സമരം 765ാം ദിവസത്തിലേക്കു കടക്കുമ്പോഴാണ് സമൂഹമാധ്യമങ്ങളില്‍ വലിയ തോതിലുള്ള പ്രചാരണം ശക്തമായത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി.എം.സുധീരന്‍ തുടങ്ങിയ നേതാക്കള്‍ ശ്രീജിത്തിനെ കണ്ടിരുന്നു. സംഭവത്തില്‍ സര്‍ക്കാര്‍ സിബിഐ അന്വേഷണം ഉറപ്പുവരുത്തണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here