Connect with us

National

പ്രതിസന്ധി പരിഹരിക്കാന്‍ തിരക്കിട്ട ശ്രമങ്ങള്‍; ബാര്‍ കൗണ്‍സില്‍ ചീഫ് ജസ്റ്റിസിനെ കാണും

Published

|

Last Updated

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ ജസ്റ്റിസുമാര്‍ തന്നെ രംഗത്തെത്തിയതോടെ ഉണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ഊര്‍ജിത ശ്രമങ്ങള്‍. തിങ്കളാഴ്ച കോടതി നടപടികള്‍ ആരംഭിക്കുന്നതിനു മുന്‍പുതന്നെ പ്രശ്‌നപരിഹാരത്തിനാണു ശ്രമം. ജസ്റ്റിസ് ബ്രിജിബാല്‍ ലോയയുടെ മരണം അന്വേഷിക്കണമെന്ന ഹര്‍ജി മുതിര്‍ന്ന ജഡ്ജിയുടെ ബെഞ്ചിന് വിട്ട് താല്‍ക്കാലിക പരിഹാരമുണ്ടാക്കാനുള്ള ശ്രമമാണു നടക്കുന്നത്. ഇതിനായി സുപ്രീംകോടതി ബാര്‍ അസോസിയേഷനും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും ഇന്ന് അനുനയശ്രമങ്ങള്‍ ഊര്‍ജിതമാക്കും.

 

ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിയോഗിച്ച സമിതി ചര്‍ച്ചകള്‍ക്കായി ഇന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി കൂടിക്കാഴ്ച നടത്തും. വൈകുന്നേരം 7.30 ഓടെയാണ് കൂടിക്കാഴ്ച. ജസ്റ്റിസുമാരായ ജസ്തി ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലൊക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരുമായും സംഘം ചര്‍ച്ച നടത്തും.