സെഞ്ചൂറിയന്‍ ടെസ്റ്റ്: ദക്ഷിണാഫ്രിക്കക്ക് ടോസ്; മൂന്ന് മാറ്റങ്ങളമായി ഇന്ത്യ

Posted on: January 13, 2018 1:21 pm | Last updated: January 14, 2018 at 12:53 pm

സെഞ്ചൂറിയന്‍: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. ഒന്നാം ടെസ്റ്റ് കളിച്ച ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹക്ക് പകരം പാര്‍ഥിവ് പട്ടേലും ഓപണര്‍ ശിഖര്‍ ധവാന് പകരം ലോകേഷ് രാഹുലും പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാറിന് പകരം ഇശാന്ത് ശര്‍മയും ടീമില്‍ ഇടം നേടി.

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0ത്തിന് മുന്നിലാണ്. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ആദ്യ പരമ്പര ജയം ലക്ഷ്യമിടുന്ന ഇന്ത്യക്ക് ഈ മത്സരത്തില്‍ ജയിക്കേണ്ടത് അനിവാര്യമാണ്. കേപ്ടൗണില്‍ നടന്ന ആദ്യ മത്സരത്തില്‍ 72 റണ്‍സിനായിരുന്നു ഇന്ത്യയുടെ പരാജയം.