ശമ്പളവും പെന്‍ഷനും ബാധ്യത; സ്വകാര്യമേഖലക്ക് ഊന്നല്‍ നല്‍കണമെന്ന് ഗീതാ ഗോപിനാഥ്

Posted on: January 13, 2018 1:11 pm | Last updated: January 13, 2018 at 1:11 pm
SHARE

തിരുവനന്തപുരം: സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയിലെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥ്. ശമ്പളവും പെന്‍ഷനുമാണ് സര്‍ക്കാറിന്റെ പ്രധാന ബാധ്യത. കേരളത്തിന്റെ സാമ്പത്തിക നയം മാറണമെന്നും സ്വകാര്യ മേഖലക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള വികസന പരിപാടികളാണ് ആവശ്യമെന്നും അവര്‍ പറഞ്ഞു.

ചെലവ് ചുരുക്കല്‍ നടപടികള്‍ വേണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണം. ജിഎസ്ടി ഭാവിയില്‍ കേരളത്തിന് നേട്ടമാകും. ഇക്കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയുമായും ധനമന്ത്രിയുമായും സംസാരിച്ചതായും അവര്‍ പറഞ്ഞു.