ജഡ്ജിമാരുടെ ആരോപണങ്ങള്‍ ഗുരുതരമെന്ന് യശ്വന്ത് സിന്‍ഹ; ജനാധിപത്യം വെല്ലുവിളി നേരിടുന്നു

    Posted on: January 13, 2018 1:00 pm | Last updated: January 13, 2018 at 1:00 pm
    SHARE

    ന്യൂഡല്‍ഹി: സുപ്രീം കോടതി ജഡ്ജിമാരുടെ ആരോപണങ്ങള്‍ ഗുരുതരമാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ. പരസ്യപ്രതികരണം വന്നതോടെ ഇത് കോടതില്‍ മാത്രം ഒതുങ്ങുന്ന വിഷയമല്ലാതായിക്കഴിഞ്ഞു. ക്രമവിരുദ്ധമായി ജൂനിയര്‍ ജഡ്ജിമാരെ ഉള്‍പ്പെടുത്തിയത് അന്വേഷിക്കണമെന്നും
    ജനാധിപത്യം വെല്ലുവിളി നേരിടുകയാണെന്നും സിന്‍ഹ കൂട്ടിച്ചേര്‍ത്തു. നാല് ജഡ്ജിമാര്‍ക്കൊപ്പം നിലകൊള്ളുന്നുവെന്ന് യശ്വന്ത് സിന്‍ഹ ഇന്നലെ പ്രതികരിച്ചിരുന്നു.