ഷെറിന്‍ വധം: വളര്‍ത്തച്ഛന്‍ വെസ്‌ലിക്കെതിരെ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തി

Posted on: January 13, 2018 9:36 am | Last updated: January 13, 2018 at 11:57 am
SHARE

ഡാലസ്: അമേരിക്കയില്‍ മലയാളി ദമ്പതികളുടെ വളര്‍ത്തുമകള്‍ ഷെറിന്‍ മാത്യൂസ് കൊല്ലപ്പെട്ട കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസിനെതിരെ കൊലക്കുറ്റം ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

കുട്ടിയെ ഉപേക്ഷിച്ച കുറ്റത്തിന് വളര്‍ത്തമ്മ സിനി മാത്യൂസിനെതിരെയും കേസുണ്ട്. ഇവര്‍ക്ക് രണ്ട് വര്‍ഷം മുതല്‍ 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. 10,000 യു എസ് ഡോളര്‍വരെ പിഴയും ഈടാക്കിയേക്കാം.

മൂന്ന് വയസ്സുകാരിയ ഷെറിന്‍ മാത്യൂസിന് മര്‍ദനമേറ്റിരുന്നതായി പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ മൊഴി നല്‍കിയിരുന്നു. വെസ്‌ലി മാത്യൂസിനെതിരെ മറ്റ് സാഹചര്യ തെളിവുകളും അന്വേഷണസംഘം കുറ്റപത്രത്തില്‍ നിരത്തിയിട്ടുണ്ട്.

ഒക്ടോബര്‍ 22നാണ് വീടിന് സമീപത്തെ കലുങ്കിനടിയില്‍നിന്ന് ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം പോലീസ് കണ്ടെത്തിയത്. നിര്‍ബന്ധിച്ചു പാല്‍ കുടിപ്പിച്ചപ്പോഴാണ് ഷെറിന്‍ മരിച്ചതെന്നാണ് വെസ്‌ലി ആദ്യം മൊഴി നല്‍കിയത്.