Connect with us

Gulf

ഓണ്‍ലൈന്‍ ടാക്സികള്‍ നിരക്ക് വര്‍ധിപ്പിക്കുന്നു

Published

|

Last Updated

ദുബൈ: ഇന്റര്‍നെറ്റ് ടാക്‌സി സര്‍വീസുകളായ യുബര്‍ കരീം സേവന നിരക്ക് വര്‍ധിപ്പിക്കുന്നു. ഇ-മാര്‍ക്കറ്റ് സേവനങ്ങള്‍ക്ക് 1.7 ശതമാനം മൂല്യ വര്‍ധിത നികുതി ഏര്‍പെടുത്തിയത്തിന്റെ അടിസ്ഥനത്തിലാണ് സേവനങ്ങളുടെ നിരക്ക് വര്‍ധിപ്പിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

ഗതാഗത സേവനങ്ങള്‍ക്ക് മൂല്യ വര്‍ധിത നികുതി ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഇ-മാര്‍ക്കറ്റ് സേവനങ്ങള്‍ക്ക് നികുതി ഏര്‍പെടുത്തിയിട്ടുണ്ട്. ഈ നികുതി വര്‍ധനവാണ് സേവനങ്ങളുടെ നിരക്ക് വര്‍ധിപ്പിക്കുന്നതിന് കാരണം. എല്ലാ യുബര്‍ ടാക്‌സി സേവനങ്ങള്‍ക്കും നിരക്ക് വര്‍ധിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം, പരമ്പരാഗത ഗതാഗത സംവിധാനങ്ങള്‍ക്ക് വാറ്റ് ഏര്‍പെടുത്തിയിട്ടില്ല. ബസ്, ടാക്‌സി സേവനങ്ങള്‍ മൂല്യവര്‍ധിത നികുതിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഇലക്ള്‍ട്രോണിക്‌സ് മാര്‍ക്കറ്റ് സേവനങ്ങളിലൂടെ ടാക്‌സി സര്‍വീസ് നടത്തുന്ന മറ്റൊരു ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസായ കരീം സര്‍വീസും നിരക്ക് വര്‍ധിപ്പിക്കുമെന്നും കരീം ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. കരീം സേവനങ്ങള്‍ക്ക് ഒരു ശതമാനമാണ് നിരക്ക് വര്‍ധിപ്പിക്കുക.

 

Latest