രാഷ്ട്രീയ അഭയം നല്‍കിയവരോട് ജെഡിയു രാഷ്ട്രീയ വഞ്ചന ചെയ്തു: രമേശ് ചെന്നിത്തല

Posted on: January 12, 2018 7:31 pm | Last updated: January 13, 2018 at 9:37 am
SHARE

തിരുവനന്തപുരം: മുന്നണി വിടുന്നതിനു മമ്പ് സാമാന്യ മര്യാദ കാണിക്കന്‍ പോലും ജെഡിയുവിനായില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. മുന്നണി വിടുന്നതിന് മമ്പ് ഫോണ്‍ ചെയ്തുപോലും അറിയിച്ചില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്.രാഷ്ട്രീയ അഭയം നല്‍കിയ യുഡിഫിനോട് കാട്ടിയത് രാഷ്ട്രീയ വഞ്ചനയാണ്. എന്ത് നഷ്ടം ആണ് യുഡിഫില്‍ നിന്നപ്പോള്‍ ഉണ്ടായതു എന്നു ജെഡിയു നേതാവ് വീരേന്ദ്രകുമാര്‍ വ്യക്തമാക്കിയില്ല. ചവിട്ടിപുറത്താക്കിയപ്പോള്‍ അഭയം നല്കിയതിനുള്ള ശിക്ഷ ആണ് ഇപ്പോള്‍ കിട്ടിയത് എല്‍ഡിഎഫുമായി ചേര്‍ന്ന് രഹസ്യ ബാന്ധവം ഉണ്ടാകുകയിരുന്നു.അവരുടെ ചുവടുമാറ്റം മൂലം യുഡിഎഫിന് ഒരു ചുക്കും സംഭവിക്കില്ല. ഒരു കരിയില അനക്കം പോലും ഉണ്ടാക്കിയിട്ടില്ല. വഞ്ചിയില്‍ ഇരുന്നു വഞ്ചി തുരക്കാന്‍ ശ്രമിക്കുന്നവര്‍ പോകുന്നതാണ് നല്ലതെന്നും ചെന്നിത്തല പറഞ്ഞു.