മുന്‍ ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ യു എ ഇ ബഹിരാകാശ ഏജന്‍സി ഉപദേശക സമിതിയില്‍

Posted on: January 12, 2018 7:37 pm | Last updated: January 12, 2018 at 7:37 pm

ദുബൈ: ഇന്ത്യയിലെ പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞന്‍ യു എ ഇ ബഹിരാകാശ ഏജന്‍സിയുടെ ഉപദേശക സമിതിയില്‍ അംഗമാകുമെന്ന് ഇന്ത്യന്‍ അംബാസിഡര്‍ നവദീപ് സിംഗ് സൂരി.

കഴിഞ്ഞ ദിവസം ദുബൈയില്‍ നടന്ന പ്രവാസി ഭാരതീയ ദിവസിന്റെ ആഘോഷ ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

മുന്‍ ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണനാണ് യു എ ഇ ബഹിരാകാശ ഏജന്‍സിയുടെ ഉപദേശക സമിതിയില്‍ എത്തുകയെന്ന് അദ്ദേഹം വിശദീകരിച്ചു. ലോകത്തെ 10 മികച്ച ശാസ്ത്രജ്ഞരായി നേച്ചര്‍ ജേര്‍ണല്‍ തിരഞ്ഞെടുത്തവരില്‍ ഡോ. രാധാകൃഷ്ണന്‍ ഉള്‍പെട്ടിരുന്നു. ഇന്ത്യയുടെ അഭിമാനകരമായ ചന്ദ്രയാന്‍-1 ചന്ദ്ര ദൗത്യത്തില്‍ പ്രധാന പങ്ക് വഹിച്ചിരുന്നു.

പ്രധിരോധ മേഖലയില്‍ ഇന്ത്യയും യു എ ഇയും തമ്മില്‍ സുപ്രധാന കരാറുകളില്‍ ഒപ്പ് വെച്ചിട്ടുണ്ടെന്നും അംബാസഡര്‍ വ്യക്തമാക്കി.