ജീവനക്കാരുടെ പരിശീലന പരിപാടിയില്‍ ശൈഖ് മുഹമ്മദിന്റെ അപ്രതീക്ഷിത സന്ദര്‍ശനം

Posted on: January 12, 2018 7:25 pm | Last updated: January 12, 2018 at 7:25 pm

ദുബൈ: ദുബൈയിലെ സീഹ് അല്‍ സലാമില്‍ ദുബൈ എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ജീവനക്കാര്‍ക്കായി ഒരുക്കിയ പരിശീലന പരിപാടിയില്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ അപ്രതീക്ഷിത സന്ദര്‍ശനം. ദുബൈ കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ മേല്‍നോട്ടത്തിലായിരുന്നു പരിശീലന പരിപാടികള്‍.

വിവിധ പ്രവര്‍ത്തനങ്ങളില്‍ ജീവനക്കാരെ കാര്യക്ഷമമാക്കാനും ഓരോ ജീവനക്കാരുമായുള്ള ബന്ധം ഉയര്‍ത്തി ഊര്‍ജസ്വലരാക്കാനുമായുള്ളതായിരുന്നു പരിശീലന ക്യാമ്പ്.

ശൈഖ് മുഹമ്മദിന്റെ സന്ദര്‍ശനം വലിയ ഊര്‍ജമാണ് നല്‍കിയത്. പ്രചോദനം നല്‍കുന്ന നേതാവാണ്, അസാധാരണമായി ഒന്നും തന്നെയില്ലെന്ന വലിയ പാഠം പഠിക്കാന്‍ ശൈഖ് മുഹമ്മദില്‍ നിന്ന് കഴിയുമെന്നും ശൈഖ് ഹംദാന്‍ പറഞ്ഞു.