Connect with us

Kerala

ഫുള്‍ കോര്‍ട്ട് ചേരണമെന്ന് ജസ്റ്റിസ് കെ ടി തോമസ്

Published

|

Last Updated

തിരുവനന്തപുരം: സുപ്രീം കോടതിയില്‍ ഇന്നുണ്ടായത് അസാധാരണ സംഭവമെന്ന് ജസ്റ്റിസ് കെ ടി തോമസ്. ഫുള്‍ കോര്‍ട്ട് ചേര്‍ന്ന് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധം സുപ്രീം കോടതിയുടെ പൊതുവികാരമാണ് കാണിക്കുന്നത്. സുപ്രീം കോടതിയുടെ പ്രവര്‍ത്തനം കുത്തഴിഞ്ഞതാണെന്നോ
ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യേണ്ട നിലയില്‍ കാര്യങ്ങള്‍ എത്തിയെന്നോ കരുതുന്നില്ല. ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം. സുപ്രീം കോടതിക്കകത്ത് അധികാരത്തര്‍ക്കങ്ങള്‍ ഉണ്ടാകുന്നത് നല്ല പ്രവണതയല്ല. ഇക്കാര്യത്തില്‍ പരിഹാരം പറയേണ്ടത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തന്നെയാണെന്നും കെ ടി തോമസ് പറഞ്ഞു.

---- facebook comment plugin here -----

Latest