Connect with us

Kozhikode

ജില്ലാ ബേങ്കുകള്‍ പിരിച്ചുവിടാനുളള നീക്കം സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കും: മുല്ലപ്പളളി

Published

|

Last Updated

വടകര: സഹകരണ മേഖലയില്‍ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ലാഭകരമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ജില്ലാ േബങ്കുകള്‍ പ്രത്യേക ഓഡിനന്‍സ് മുഖേന പിരിച്ചുവിട്ട് കൊണ്ടാവരുത് കേരളാ ബേങ്ക് എന്ന് മുല്ലപ്പളളി രാമചന്ദ്രന്‍ എം പി പറഞ്ഞു.
വെളളികുളങ്ങരയില്‍ അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി കെട്ടിടോദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു മുല്ലപ്പളളി. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന 14 ജില്ലാ േബങ്കുകള്‍ പിരിച്ചുവിടാനുളള നീക്കം സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കാനുളള ലക്ഷ്യം വെച്ചുകൊണ്ടുളളതാണെന്ന് അദ്ദേഹം പറഞ്ഞു. ഈ മേഖലയിലെ മികച്ച സഹകാരികളുമായി ചര്‍ച്ചനടത്തി വേണം ഇതിനുളള നീക്കമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സി കെ നാണു എം എല്‍ എ അധ്യക്ഷത വഹിച്ചു.

വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍ കമ്പ്യൂട്ടര്‍ ഉദ്ഘാടനം ചെയ്തു. സെയ്ഫ് ലോക്കര്‍ ഉദ്ഘാടനവും ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണവും അസി. രജിസ്ട്രാര്‍ എ കെ അഗസ്റ്റി നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി വി കവിത നിക്ഷേപം സ്വീകരിച്ചു. പഞ്ചായത്തിലെ മികച്ച ക്ഷീര കര്‍ഷകരെ ജില്ലാ പഞ്ചായത്ത് അംഗം ടി കെ രാജന്‍ ആദരിച്ചു. ഷജിന കൊടക്കാട്ട്, പിലാക്കണ്ടി രാഘവന്‍, എന്‍ വേണു, സി കെ മൊയ്തു, ഒഞ്ചിയം ബാബു ഒഞ്ചിയം ശിവശങ്കരന്‍, കൊയിറ്റോടി ഗംഗാധരകുറുപ്പ്, സുധാകരന്‍, പി പി രാജന്‍, കെ ചന്ദ്രന്‍, കെ എന്‍ അശോകന്‍, കുളങ്ങര ഗോപാലന്‍, എം കെ ബാലകൃഷ്ണന്‍, കണ്ണന്‍നായര്‍ പ്രസംഗിച്ചു.

Latest